Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദുൽഖറിന്റെ ബോളിവുഡ് ചിത്രം ഛുപ് റിലീസിന് മുമ്പ് സൗജന്യമായി കാണാം
cancel

ദുൽഖറിന്റെ ബോളിവുഡ് ചിത്രം 'ഛുപ്' റിലീസിന് മുമ്പ് സൗജന്യമായി കാണാം

text_fields
bookmark_border

സെപ്തംബർ 23ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തുന്ന ദുൽഖർ ചിത്രം 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' സിനിമാ പ്രേമികൾക്ക് സൗജന്യമായി കാണാം. റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ 'ഛുപ്' ഫ്രീയായി കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കുന്നത്. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോ ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുകയാണ്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്ന് ദിവസം മുമ്പാണ് പ്രേക്ഷകര്‍ക്കായി പ്രിവ്യൂ ഷോ ഒരുക്കുക. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സംവിധായകന്‍ ആര്‍ ബാല്‍ക്കി ദുൽഖറിന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമായി ഒരുക്കുന്ന പ്രിവ്യൂ ഷോ സൗജന്യമായിരിക്കുമെന്നും ബല്‍ക്കി വീഡിയോയിൽ പറയുന്നുണ്ട്.

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. സംവിധായകൻ ആർ ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - R Balki announces pan-India free viewing of Chup on September 20
Next Story