Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഷ്പ ദി റൂൾ;ആരാധകർക്കുള്ള പിറന്നാൾ ട്രീറ്റുമായി അല്ലു അർജുൻ

text_fields
bookmark_border
Pushpa: The Rule New Poster Is Allu Arjuns Birthday Treat To Fans
cancel




തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ ദി റൂൾ. ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ 41ാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തു വന്നത്.

സാരിയും ആഭരണങ്ങളും പൂമാലയുമൊക്കെ ധരിച്ച് മുഖത്തു നീലയും ചുവപ്പും ചായം പുരട്ടിയുള്ള ലുക്കിലുള്ള അല്ലു അർജുന്റെ ചിത്രം വൈറലായിട്ടുണ്ട്. പുഷ്പ 2 ദി റൂൾ ബിഗിൻസ് എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അല്ലു അർജുനോടൊപ്പം ഫഹദ് ഫാസിൽ, രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പുഷ്പ ടീം പുറത്തു വിട്ടിരുന്നു. തിരുപ്പതി ജയിലി‍ൽ നിന്നും വെടിയേറ്റ് രക്ഷപ്പെട്ട പുഷ്പ തിരിച്ച് വരുമോ,പുഷ്പ മരിച്ചോ തുടങ്ങിയ ആദ്യഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനിടയിലാണ് പോസ്റ്ററുമായി അല്ലു അർജ്ജുൻ എത്തിയത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pushpa: The Rule New Poster Is Allu Arjun's Birthday Treat To Fans
Next Story