Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fahadh Faasil
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightബൻവാർ സിങ്​ ഐ.പി.എസായി...

ബൻവാർ സിങ്​ ഐ.പി.എസായി ഫഹദ്​; മൊട്ടയടിച്ച്​ മാസ്​ ലുക്കിൽ 'പുഷ്​പ'യിലെ ക്യാരക്​ടർ പോസ്​റ്റർ

text_fields
bookmark_border

തെന്നിന്ത്യൻ സൂപ്പർ താരം അല്ല​ു അർജുനും മലയാളികളുടെ പ്രിയ നടൻ ഫഹദ്​ ഫാസിലും ഒന്നിക്കുന്ന ബ്രഹ്​മാണ്ഡ ചലച്ചിത്രം 'പുഷ്​പ'യിലെ ഫഹദിന്‍റെ ക്യാരക്​ടർ പോസ്റ്റർ പുറത്തുവിട്ടു. പൊലീസ്​ കഥാപാത്രമായാണ്​ ഫഹദ്​ സിനിമയിലെത്തുക.

മൊട്ടയടിച്ച്​ മാസ്​ലുക്കിൽ കിടിലൻ മേക്കോവറാണ്​ ചിത്രത്തിനായി ഫഹദ്​ നടത്തിയിരിക്കുന്നത്​. ബൻവാർ സിങ്​ ഷെകാവത്ത്​ ഐ.പി.എസ്​ എന്ന പൊലീസ്​ കഥാപാത്രമാണ്​ ഫഹദി​േന്‍റത്​. 'പുഷ്​പ'യിലൂടെ പ്രതിനായക കഥാപാത്രമായാണ്​ താരത്തിന്‍റെ തെലുങ്ക്​ അരങ്ങേറ്റം.

രണ്ടു ഭാഗങ്ങളായാണ്​ ചിത്രം പുറത്തിറക്കുക. അല്ലു അർജുന്‍റെ സൂപ്പർ ഹിറ്റ്​ ചിത്രമായ ആര്യയുടെ സംവിധായകനായ സുകുമാർ ആണ്​ പുഷ്​പയുടെയും സംവിധായകൻ. തമിഴ്​, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രത്തിന്‍റെ റിലീസുണ്ടാകും​.

രശ്​മിക മന്ദാന, ധനഞ്​ജയ്​്​, സുനിൽ, അജയ്​ ഘോഷ്, പ്രകാശ്​ രാജ്​​ എന്നിവരാണ്​ മറ്റു കഥാപാത്രങ്ങ​െള അവതരിപ്പിക്കുന്നത്​. പുഷ്​പയുടെ ടീസറിന്​ വൻ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരുന്നു. ഏറ്റവും വേഗത്തിൽ 50 മില്ല്യൺ ആളുകൾ കണ്ട ആദ്യ ടീസർ കൂടിയാണ്​ പുഷ്​പയുടേത്​. 250 കോടി രൂപ ബജറ്റിലാണ്​ ചിത്രത്തിന്‍റെ നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh Faasilallu arjunTelugu filmPushpa
News Summary - pushpa fahad fazil first character poster
Next Story