Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഷ്പ 2 ചിത്രീകരണം പുരോ​ഗമിക്കുന്നു; പുതിയ അപ്ഡേറ്റുമായി നിർമാതാവ്

text_fields
bookmark_border
പുഷ്പ 2 ചിത്രീകരണം പുരോ​ഗമിക്കുന്നു;  പുതിയ അപ്ഡേറ്റുമായി നിർമാതാവ്
cancel

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2-വിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ പുരോഗമിക്കുകയാണ്. വലിയ സ്കെയിലിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബർ ആറിനാണ് തിയറ്ററുകളിലെത്തുന്നത്.മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pushpa 2: The Rule’: Shooting resumes amid rumoured fallout between Allu Arjun and Sukumar
Next Story