Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇതാണ് ശ്രീവല്ലി!...

ഇതാണ് ശ്രീവല്ലി! 'പുഷ്പ: ദ റൂൾ'ലെ രശ്മികയുടെ ക്യാരക്ടർ പോസ്റ്റർ

text_fields
bookmark_border
Pushpa 2: The Rule New Poster - Rashmika Mandanna Is Back As Srivalli And How
cancel

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ-സുകുമാർ ചിത്രമാണ് 'പുഷ്പ: ദ റൂൾ'. 2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ നി പുറത്തുവിട്ട് നിർമാതാക്കൾ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ 'പുഷ്പ: ദി റൈസ്'ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂൾ'ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്ത്.

സുകുമാർ റൈറ്റിംഗ്‌സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മികച്ച സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ അല്ലു അർജിന്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങും. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 ഡിസംബർ 17നാണ് ആദ്യ ഭാ​ഗം 'പുഷ്പ: ദി റൈസ്' തിയറ്റർ റിലീസ് ചെയ്തത്.

ഛായാഗ്രഹണം: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമ കൃഷ്ണ, എൻ മോണിക്ക, സംഗീതം: ദേവി ശ്രീ പ്രസാദ്, പിആർഒ: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashmika MandannaPushpa 2
News Summary - Pushpa 2: The Rule New Poster - Rashmika Mandanna Is Back As Srivalli And How
Next Story