വമ്പന്മാരെ മറികടന്ന് അല്ലു അർജുൻ! രാജ്യത്ത് മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി 'പുഷ്പ2'
text_fieldsപുഷ്പ രാജ് എന്ന തന്‍റെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ബോക്സ് ഓഫിസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ 'പുഷ്പ 2'-ന്‍റെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.
തെലുങ്കിന് പുറമെ ഹിന്ദി പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി 'പുഷ്പ 2' മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' മറികടന്നിരിക്കുകയാണ്.
നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുന്‍റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ദേശീയ അവാർഡ് നേടുകയും അതോടൊപ്പം പാൻ ഇന്ത്യൻ താരപദവിയുടെ പ്രതീകമായി ഉയർന്നുവരുകയും ചെയ്തതിലൂടെ ഓരോ വിജയത്തിലും അല്ലു അർജുന്‍ ജനഹൃദയങ്ങളിൽ ഒരു വികാരമായി വളർന്നിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

