പുഷ്പയുടെ രണ്ടാംഭാഗത്തിൽ ഫഹദ് ഫാസിലിന് പകരം അർജുൻ കപൂർ? പ്രതികരണവുമായി നിർമാതാവ്...
text_fieldsഅല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. 2021 ഡിസംബർ 17 ന് തിയറ്ററിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അർജുൻ എത്തിയപ്പോൾ ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ലുക്കിലായിരുന്നു ഫഹദ് എത്തിയത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഫഹദ് ഫാസിൽ ചിത്രത്തിൽ ഇല്ലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഫഹദിന് പകരം ബോളിവുഡ് താരം അർജുൻ കപൂറിന്റെ പേരാണ് പ്രചരിച്ചത്. ഇപ്പോഴിതാ പുറത്ത് വന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് നിർമാതാവ് നവീൻ യോർനോനി. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ ഇക്കാര്യം പറഞ്ഞത്.
പുഷ്പയുടെ രണ്ടാംഭാഗത്തിൽ അർജുൻ കപൂർ ഇല്ലെന്നും ഭൻവർ സിങ് ഷെഖാവത്തായി എത്തുന്നത് ഫഹദ് തന്നെയാണെന്നും നിർമാതാവ് പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നവീൻ കൂട്ടിച്ചേർത്തു.

