Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈഗർ എടുത്ത് പുലിവാല് പിടിച്ച് പുരി ജഗന്നാഥ്; പൊലീസ് സംരക്ഷണം വേണമെന്ന്

text_fields
bookmark_border
കരാർ പ്രകാരമുള്ള പണം മുഖ്യ വിതരണക്കാരനായ വാരങ്കൽ ശ്രീനുവിന് നൽകിയെന്ന് സംവിധായകൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു
Puri Jagannadh seeks police protection after threats from distributors over settlement of losses post Ligers failure
cancel

ഏറെ പ്രതീക്ഷയോടെ എത്തിയ വിജയ് ദേവരകൊണ്ടയുടെ ബിഗ്ബജറ്റ് ചിത്രമായിരുന്നു ലൈഗർ. എന്നാൽ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. ഇപ്പോഴിതാ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് സഹായം തേടിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ പുരി ജഗന്നാഥ്.

വിതരണക്കാർ തങ്ങൾക്കുണ്ടായ നഷ്ടം തികത്തണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് പുരി ജഗന്നാഥ് പറയുന്നു. എന്നാൽ കരാർ പ്രകാരമുള്ള പണം താൻ മുഖ്യ വിതരണക്കാരനായ വാരങ്കൽ ശ്രീനുവിന് നൽകിയെന്നും സംവിധായകൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇയാൾ സഹ വിതരണക്കാർക്ക് പണം നൽകിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജ​ഗന്നാഥ് ആരോപിക്കുന്നു.

വിജയ് ദേവരകൊണ്ടയെക്കൂടാതെ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ലൈഗർ ആഗസ്റ്റ് 25 നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം 25 കോടിയോളം ആ​ഗോളതലത്തിൽ നേടിയിരുന്നു. എന്നാൽ പിന്നിടുളള ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Puri Jagannadh seeks police protection after threats from distributors over settlement of losses post Liger's failure
Next Story