Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവ് മോഹൻ നായകനാകുന്ന 'പുള്ളി'; മനോഹരഗാനം പുറത്ത്

text_fields
bookmark_border
ദേവ് മോഹൻ  നായകനാകുന്ന പുള്ളി;  മനോഹരഗാനം പുറത്ത്
cancel

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചലച്ചിത്രത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി.മെയ്‌ മാസത്തിൽ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ശ്രീ ബി.കെ ഹരിനാരായണനും,ജിജു അശോകനുമാണ് .മധുബാലകൃഷ്ണൻ ,ഗണേഷ് സുന്ദരം എന്നിവർ ശബ്ദം നൽകിയിരിക്കുന്നു.

ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,രാജേഷ് ശർമ്മ ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ഛായാഗ്രഹണം ബിനുകുര്യൻ.ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ് - മനുഷ്യർ പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pulli Movie Moovanthithan Lyric Video Out
Next Story