Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രജനിയുടെ ‘ജയിലർ’ കാരണം തന്‍റെ ‘ജയിലർ’ക്ക് തിയറ്ററില്ലെന്ന്; സമരവുമായി സംവിധായകൻ
text_fieldsbookmark_border
കൊച്ചി: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ ‘ജയിലർ’ എന്ന സിനിമ ഇറങ്ങുന്നത് ചൂണ്ടിക്കാട്ടി തന്‍റെ അതേ പേരിലുള്ള ചിത്രത്തിന് തിയറ്റർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സമരവുമായി സംവിധായകൻ. ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷത്തിലെത്തുന്ന ‘ജയിലർ’ എന്ന സിനിമയുടെ സംവിധായകനും നിർമാതാവുമായ സക്കീർ മഠത്തിലാണ് കൊച്ചിയിലെ ഫിലിം ചേംബറിന് മുന്നിൽ പ്രതിഷേധിച്ചത്.
ആഗസ്റ്റ് പത്തിനാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. നേരത്തേ 100 തിയറ്ററുകൾ അനുവദിച്ചിരുന്നെങ്കിലും രജനീകാന്ത് സിനിമയുടെ സമ്മർദം മൂലം 75 തിയറ്ററുകളായി കുറഞ്ഞുവെന്ന് സംവിധായകൻ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ എന്നിവക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

