Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൈറസിക്കെതിരെ പൊരുതാൻ...

പൈറസിക്കെതിരെ പൊരുതാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; എത്തിക്കൽ ഹാക്കർമാരുടെ സംഘത്തെ ചുമതലപ്പെടുത്തി!

text_fields
bookmark_border
പൈറസിക്കെതിരെ പൊരുതാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; എത്തിക്കൽ ഹാക്കർമാരുടെ സംഘത്തെ ചുമതലപ്പെടുത്തി!
cancel

പൈറസി തടയുന്നതിന് ശക്തമായ നടപടിയ്ക്കൊരുങ്ങി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിലവിൽ നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണൽ എത്തിക്കൽ ഹാക്കർമാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യുകയും, കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്താനും അസോസിയേഷൻ ഒരുങ്ങുകയാണ്. വ്യാജചലച്ചിത്ര പതിപ്പുകൾ കാണുന്നതും, പങ്കിടുന്നതും സൈബർ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ജയിൽ ശിക്ഷ അടക്കമുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. പ്രേക്ഷകർ സാങ്കേതിക വിദഗ്‌ധർ, തിയറ്റർ ഉടമകൾ, സൈബർ സെൽ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവർക്കൊപ്പം സഹകരിച്ച്, സിനിമാവ്യവസാ സംരക്ഷിക്കാനാണ് ഈ പുതിയ നടപടി എന്നും വാർത്താകുറിപ്പിൽ പറയുന്നു.





കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ എമ്പുരാന്റെ വ്യാജപതിപ്പ് ചോർന്നത് വലിയ വാർത്തയായിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PRODUCERS ASSOCIATIONPiracyethical hacker
News Summary - produces associatioon enables news ethical hackers association to fight againt piracy
Next Story