'ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും'; സിനിമ സെറ്റിലെ വിവേചനത്തെ കുറിച്ച് സാന്ദ്ര തോമസ്
text_fieldsകൊച്ചി: മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമാതാക്കളിലൊരാളായ സാന്ദ്രതോമസ് സിനിമ സെറ്റുകളിൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെ കുറിച്ച് വീണ്ടും പരസ്യ പ്രതികരണവുമായി രംഗത്ത്.
തന്റെ സ്വന്തം സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽപോലും വിവേചനം നേരിട്ടുവെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. താൻ പണംമുടക്കി വാങ്ങുന്ന ഭക്ഷണം പോലും സ്ത്രീയായതിന്റെ പേരിൽ കിട്ടാതെ പോയിട്ടുണ്ടെന്ന് പറയുകയാണ് അവർ.
'ഞാൻ നിർമാതാവാണ്. എന്റെ സെറ്റിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്. എന്റെ പണം കൊടുത്താണ് അവിടെ ഭക്ഷണം ഉൾപ്പെടെ എല്ലാം വാങ്ങുന്നത്. കഴിഞ്ഞ സിനിമയിൽ ഉണ്ടായ ഒരനുഭവം പറയാം. സിനിമയിലെ ക്യാമറാമാൻ ഇന്നലെത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്ന് മറുപടിയും പറഞ്ഞു. സംവിധാകയനും കിട്ടി എന്നറിഞ്ഞു. അതാതയ് ആണുങ്ങളായിട്ടുള്ള എല്ലാവർക്കും ഈ സ്പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിർമാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു'-സാന്ദ്ര തോമസ് പറഞ്ഞത്.
സിനിമാ സെറ്റുകളിൽ ഏറ്റവും കൂടുതൽ സ്റ്റൈലിസ്റ്റുകള്‍, മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളൊക്കെയാണെന്ന് സാന്ദ്ര പറയുന്നു. അവർക്ക് പരാതി പോലും പറയാൻ പറ്റാത്ത അവസ്ഥയാണെന്നും സാന്ദ്രതോമസ് പറയുന്നു.
നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി പരസ്യപ്പോര് തുടരുകയാണ് സാന്ദ്ര. തന്നെ സിനിമയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചെന്നും പരസ്യമായി അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് സംവിധായകനും െഫഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണനെതിരെ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
'ഓം ഓശാന്തി ഓശാന' എന്ന ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതും പിന്നീട് സമാനമായി പല സിനിമകൾ നിർമിക്കാൻ ശ്രമിക്കുമ്പോഴും ബുദ്ധിമുട്ടിച്ചതും ഒക്കെ സാന്ദ്ര പരസ്യമായി പറയുന്നുണ്ട്. പല ചിത്രങ്ങളും തന്റെ അധ്വാനവും വിയർപ്പും കൊണ്ടുണ്ടായതാണെന്നും എന്നാൽ ഒരുപാട് സിനിമകളിൽ നിന്ന് തന്നെ അവസാന നിമിഷം ഒഴിവാക്കിയെന്നും സാന്ദ്ര തോമസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

