Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പത്താനിലെ വേഷത്തിന്​ വാഗ്​ദാനം ചെയ്​തത്​​ ഭീമൻ തുക; നിരസിച്ച്​​​ സൽമാൻ, കാരണം ഷാരൂഖ്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്താനിലെ വേഷത്തിന്​...

പത്താനിലെ വേഷത്തിന്​ വാഗ്​ദാനം ചെയ്​തത്​​ ഭീമൻ തുക; നിരസിച്ച്​​​ സൽമാൻ, കാരണം ഷാരൂഖ്​

text_fields
bookmark_border

രണ്ട്​ വർഷത്തിലധികമായി സിനിമകൾ ചെയ്യാതെ വീട്ടിലിരിക്കുന്ന ബോളിവുഡിന്‍റെ​ ബാദ്​ഷാ​ ഷാരൂഖ്​ ഖാന്‍റെ വെള്ളിത്തിരയിലേക്കുള്ള വമ്പൻ​ തിരിച്ചുവരവിന്​ കളമൊരുക്കുന്ന ചിത്രമാണ്​ 'പത്താൻ'. ഹൃത്വിക്​ റോഷന്‍റെ സൂപ്പർഹിറ്റ്​ ചിത്രം 'വാർ' സംവിധാനം ചെയ്​ത സിദ്ധാർഥ്​ ആനന്ദാണ്​ പത്താൻ ഒരുക്കുന്നത്​​. സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ചിത്രത്തിൽ അതിഥി താരമായി എത്തുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

ചിത്രത്തിന്​ വേണ്ടി പത്ത്​ ദിവസമാണ്​ സൽമാൻ അനുവദിച്ചിരിക്കുന്നത്​. പത്താൻ ചെയ്യാൻ സമ്മതം മൂളിയതോടെ നിർമാതാവ്​ ആദിത്യ ചോപ്ര, പ്രതിഫലത്തിന്‍റെ കാര്യം സംസാരിക്കാനായി സൽമാനെ സമീപിച്ചെങ്കിലും പണം സ്വീകരിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ഭീമമായ തുക ഓഫർ ചെയ്​തിട്ടും അത്​ നിരസിച്ച സല്ലു, കാരണമായി പറഞ്ഞത്​ 'ഷാരൂഖ്​ ഖാൻ തനിക്ക്​ സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്​ വേണ്ടി എന്തും ചെയ്യും' എന്നാണ്​.

കൂടാതെ, തനിക്ക്​ നൽകേണ്ട തുക രണ്ടായി പിരിച്ച്​ പത്താന്‍റെയും ടൈഗർ എന്ന സിനിമയുടെയും ബജറ്റിനൊപ്പം ചേർക്കാനും താരം പറഞ്ഞതായി ബോളിവുഡ്​ ലൈഫ്​ റിപ്പോർട്ട്​ ചെയ്യുന്നു. സംഭവം ആദിത്യ ചോപ്ര​ ഷാരൂഖിനോട്​ വിശദീകരിച്ചിരുന്നു. അതിന്​ അദ്ദേഹം നൽകിയ 'ഭായ്​ എന്നും ഭായ്​ തന്നെ' എന്ന മറുപടിയും ഇപ്പോൾ രണ്ട്​ സൂപ്പർതാരങ്ങളുടെയും ഫാൻസ്​ ഏറ്റെടുത്തിട്ടുണ്ട്​. അതേസമയം, നിർമാതാവ്​ ആദിത്യ ചോപ്ര സല്ലുവിന്​ വില കൂടിയ എന്തെങ്കിലും സമ്മാനം നൽകാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്​.

കോവിഡ് -19 കേസുകൾ വർധിച്ച സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് പത്താന്‍റെയും ടൈഗറിന്‍റെയും ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khansalman khanPathan moviesiddharth anand
News Summary - producer offered huge money to Salman for his cameo in Shah Rukh Khans Pathan his reaction wins heart
Next Story