Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫഹദ്​ ചിത്രം മാലികും പൃഥ്വിയുടെ കോൾഡ്​ കേസും ഒ.ടി.ടി റിലീസിന്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫഹദ്​ ചിത്രം മാലികും...

ഫഹദ്​ ചിത്രം മാലികും പൃഥ്വിയുടെ കോൾഡ്​ കേസും ഒ.ടി.ടി റിലീസിന്​

text_fields
bookmark_border

ആ​േൻറാ ജോസഫ്​ നിർമിക്കുന്ന പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഫഹദ് ഫാസിൽ ചിത്രം മാലികും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്. ഈ രണ്ട് ചിത്രങ്ങളും വന്‍മുതല്‍ മുടക്കുള്ളതാണെന്നും ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആ​േൻറാ ജോസഫ് പറഞ്ഞു.

തനു ബാലക്ക് സംവിധാനം ചെയ്യുന്ന ' കോൾഡ് കേസി' ൽ എ.സി.പി സത്യജിത് എന്ന ഉദ്യോഗസ്ഥ​െൻറ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ' അരുവി' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായികയാവുന്നത്​. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന മാലികി​െൻറ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്​. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രമാണ്​ മാലിക്​.

കോവിഡ് വ്യാപനം കുറയുകയും സെക്കന്‍ഡ് ഷോ ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തുകൊണ്ട് മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. എന്നാല്‍ കോവിഡ് വ്യാപനം കൂടിയതിനാല്‍ വീണ്ടും തിയേറ്റര്‍ അടച്ചു. ഈ ചിത്രങ്ങള്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ ഇതി​െൻറ മുതല്‍ മുടക്ക് ലഭിക്കുകയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ചിത്രങ്ങള്‍ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും സഹകരണം വേണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് അയച്ച കത്തില്‍ ആ​േൻറാ ജോസഫ് വ്യക്തമാക്കുന്നു. ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് റിലീസ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഫഹദ് ചിത്രങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranMalikFahadh Faasilanto josephCold Case
News Summary - Producer od fahad starrer Malik and prithvis Cold Case pondering OTT release
Next Story