Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുഞ്ചാക്കോ ബോബന്റെ...

കുഞ്ചാക്കോ ബോബന്റെ മാറ്റത്തെ കുറിച്ച് ഭാര്യ പ്രിയ, കൂടുതൽ ഇഷ്ടം ഇതാണ്...

text_fields
bookmark_border
Priyas Reaction  About Husband Kunchacko Bobans Nna Than Case Kodu Movie
cancel

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ആഗസ്റ്റ് 11 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പഴയ ചാക്കോച്ചനെയല്ല ചിത്രത്തിൽ കണ്ടെതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഭർത്താവിന്റെ ഏറ്റവും വലിയ വിമർശകയായ പ്രിയയുടെ പ്രതികരണവും ഇങ്ങനെ തന്നെയാണ്. സിനിമയിൽ ഉടനീളം ചാക്കോച്ചനെയല്ല രാജീവനെയാണ് കണ്ടതെന്നാണ് പ്രിയ പറ‍യുന്നത്. ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയതിന് ശേഷമാണ് ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് വാചാലയായത്.

സിനിമ വളരെ നല്ലതായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ചാക്കോച്ചന്‍റെ വേറൊരു രീതിയിലുള്ള സിനിമ കണ്ടു. ചിത്രത്തിൽ ചാക്കോച്ചനെയല്ല രാജീവനെയാണ് കണ്ടത് -പ്രിയ പറഞ്ഞു. റൊമാന്‍റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെക്കാളും ഇപ്പോഴത്തെ ചാക്കോച്ചനെയാണ് കൂടുതൽ ഇഷ്ടമെന്നും പ്രിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ന്നാ താൻ കേസ് കൊട്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിൻ പുറത്തെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ വ്യാവഹാരങ്ങളും സമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യ രൂപത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ നായിക. താരത്തിന്റെ ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സഹനിർമാതാവും കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko Boban
News Summary - Priya's Reaction About Husband Kunchacko Boban's 'Nna Than Case Kodu' Movie
Next Story