കോവിഡ് ലോക്ഡൗൺ: പ്രിയങ്ക ചോപ്ര യു.കെയിൽ കുടുങ്ങി
text_fieldsലണ്ടൻ: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടത്തിയതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര യു.കെയിൽ കുടുങ്ങിയതായി റിപ്പോർട്ട്. ടെക്സ്റ്റ് ഫോർ യു എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് പ്രിയങ്ക ഇംഗ്ലണ്ടിലെത്തിയത്.
ജനുവരി വരെയാണ് ഷൂട്ടിങ് നിശ്ചിയിച്ചിരുന്നതെങ്കിലും യു.കെയിൽ നാലാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യു.എസിലേക്ക് മടങ്ങാനുള്ള ശ്രമം ഷൂട്ടിങ് സംഘം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. പ്രത്യേക അനുമതി വാങ്ങി യു.എസിലേക്ക് പോകാനാണ് പദ്ധതി. എന്നാൽ, ഇത് ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഈയൊരു സാഹചര്യത്തിൽ പ്രിയങ്കയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും കുറച്ച് ദിവസത്തേക്ക് കൂടി യു.കെയിൽ തങ്ങേണ്ടി വരുമെന്നാണ് വിവരം.
യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്ന വൈറസ് മുമ്പത്തേക്കാളും അപകടകാരിയാണെന്നാണ് റിപ്പോർട്ട്.
Latest Video:

