Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുസ്മിത സെന്നിനെ വിമർശിക്കുന്നവരോട്; പിന്തുണയുമായി പ്രിയങ്ക ചോപ്ര

text_fields
bookmark_border
സുസ്മിതയെ നല്ല പാതിയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
priyanka chopra Reaction About netizens calles Sushmita Sen gold digger
cancel
Listen to this Article

മുൻ വിശ്വ സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിനെതിരായ സൈബർ ആക്രമണം തുടരുന്നതിനിടെ താരത്തിന് പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഐ.പി.എൽ മുൻ ചെയർമാനും വ്യാവസായിയുമായ ലളിത് മോദിയും സുസ്മിത സെന്നും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം. ഇതിനെതിരെ പ്രതികരണവുമായി സുസ്മിത തന്നെ രംഗത്തെത്തിയതോടെയാണ് പിന്തുണ അറിയിച്ച് പ്രിയങ്ക എത്തിയത്. നടിക്ക് പിന്നാലെ ബോളിവുഡ് സിനിമ ലോകവും സുസ്മിതക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

പറയൂ രാജകുമാരി എന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. സുനിൽ ഷെട്ടി, നേഹ ധൂപിയ തുടങ്ങിയ നിരവധി താരങ്ങൾ ഇതിനോടകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. സുഷ് എന്നായിരുന്നു നേഹയുടെ പ്രതികരണം.

ഐ.പി.എൽ മുൻ ചെയർമാനും വ്യാവസായിയുമായ ലളിത് മോദിയാണ് ട്വിറ്ററിലൂടെ മുൻ വിശ്വ സുന്ദരിയും നടിയുമായ സുസ്മിത സെന്നുമായിട്ടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. നിമിഷ നേരം കൊണ്ട് ട്വീറ്റ് വൈറലാവുകയായിരുന്നു.

സുസ്മിതയെ തന്റെ നല്ല പാതിയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ലളിത് മോദിയുടെ വാക്കുകൾ വാർത്തകളിൽ ഇടംപിടിച്ചതോടെ ട്രോളുകളും വിമർശനങ്ങളും തലപൊക്കി. തുടക്കത്തിൽ വിമർശനങ്ങളോട് മൗനം പാലിച്ച ഇവർ പിന്നീട് പ്രതികരിക്കുകയായിരുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പാടില്ലേ? എന്നായിരുന്നു ലളിത് മോദി ചോദിച്ചത്.

തന്നെ കുറിച്ച് കഥ പ്രചരിപ്പിക്കുന്നവരോട് ഇനിയും പിന്തുണ വേണമെന്നായിരുന്നു സുസ്മിതയുടെ പക്ഷം. ഒപ്പം തന്നെ ഗോൾഡ് ഡിഗർ എന്ന് വിളിച്ചവരോട് വജ്രമാണ് ഏറെ ഇഷ്ടമെന്നും നടി പറഞ്ഞു. പ്രചരിക്കുന്ന ഗോസിപ്പ് വാർത്തകൾക്ക് മറുപടി എന്ന വിധത്തിലായിരുന്നു നടിയുടെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - priyanka chopra Reaction About netizens calles Sushmita Sen gold digger
Next Story