Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ കുഞ്ഞ് വിശന്ന് കരയുന്നത് ചിന്തിക്കാൻ പോലും കഴിയില്ല; ആ കാഴ്ച വളരെയധികം വേദനിപ്പിച്ചു- പ്രിയങ്ക ചോപ്ര

text_fields
bookmark_border
സ്വന്തം കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാനാവാതെ നോക്കി നിൽക്കുകയാണ് അമ്മമാർ
Priyanka Chopra  Opens Up About  Painful  Incident In Kenya
cancel

കെനിയയിൽ കണ്ട വേദനിപ്പിക്കുന്ന കാഴ്ചയെ കുറിച്ച് പ്രിയങ്ക ചോപ്ര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃദയഭേദകമായ കാഴ്ചയെ കുറിച്ച് നടി പറഞ്ഞത്. ഇനിയും കെനിയയിൽ പോകുമോ? അവിടെ നിന്നും എന്താണ് പഠിച്ചതെന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി. തീർച്ചയായും പോകുമെന്നും ഇനി പോകുമ്പോൾ മെച്ചപ്പെട്ട സാഹചര്യത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നടി പറഞ്ഞു.

'അതെ, എനിക്ക് തീർച്ചയായും തിരിച്ചു പോകാൻ ആഗ്രഹമുണ്ട്. ഇനി പോകുമ്പോൾ മെച്ചപ്പെട്ട സാഹചര്യത്തിലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു അമ്മ എന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു അവിടെ കാണേണ്ടി വന്നത്. നിരവധി കുഞ്ഞുങ്ങൾ ഭക്ഷണം ലഭിക്കാതെ അവിടെ കഷ്ടപ്പെടുന്നുണ്ട്.

എന്റെ കുട്ടി ദിവസങ്ങളോളം വിശന്ന് കരയുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ആ സമയത്തെ എന്റെ മാനസികാവസ്ഥ ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ സ്വന്തം കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാനാവാതെ നോക്കി നിൽക്കുകയാണ് അമ്മമാർ. ഇത് അവരുടെ കരുത്താണ് സൂചിപ്പിക്കുന്നത്. അതൊരു പ്രചോദനമായി എന്നോടൊപ്പം തിരികെ കൊണ്ടുവന്നു. മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് കെനിയ തിരികെ എത്തുമെന്ന് ഞാൻ കരുതുന്നു'- പ്രിയങ്ക ചോപ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka Chopra Opens Up About Painful Incident In Kenya
Next Story