Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.ആര്‍.ആറിലെ 'പ്രിയം' ഗാനം പുറത്തിറങ്ങി; മലയാളത്തിൽ പാടുന്നത്​ വിജയ്​ ​യേശുദാസ്​

text_fields
bookmark_border
ആര്‍.ആര്‍.ആറിലെ പ്രിയം ഗാനം പുറത്തിറങ്ങി; മലയാളത്തിൽ പാടുന്നത്​ വിജയ്​ ​യേശുദാസ്​
cancel

ഹൈദരാബാദ്: രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ സൗഹൃദഗാനം പുറത്തുവിട്ടു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം ഒരുക്കിയിട്ടുണ്ട്.

സംഗീത സംവിധായകന്‍ കീരവാണിയുടെ നേതൃത്വത്തില്‍ ഗായകരും ചിത്രത്തിലെ നായകരായ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഗാനരംഗത്ത് എത്തുന്നുണ്ട്. മലയാളത്തില്‍ വിജയ് യേശുദാസ് ആണ് ഗാനംആലപിച്ചിരിക്കുന്നത്. 'പ്രിയം' എന്നാണ് ഗാനത്തി​െൻറ പേര്.

മങ്കൊമ്പ് ഗോപാലകൃഷ്ണ​െൻറ വരികള്‍ക്ക് എം.എം കീരവാണി സംഗീതം പകര്‍ന്ന ഗാനം തമിഴില്‍ അനിരുദ്ധാണ് ആലപിച്ചിരിക്കുന്നത്. ഗായകനെയും സംഗീത സംവിധായകനെയുമൊക്കെ ഉള്‍പ്പെടുത്തി പ്രത്യേകമായി ചിത്രീകരണം നടത്തിയാണ് മ്യൂസിക് വിഡിയോ പുറത്തെത്തുന്നതെന്നും സിനിമാമേഖലയില്‍ ഇത് പുതുമയാണെന്നും നേരത്തെ വിജയ് യേശുദാസ് പറഞ്ഞിരുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തി​െൻറ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് നിര്‍മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സം പി.ആര്‍.ഒ. ആതിര ദിൽജിത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priyam Music Video RRR film
Next Story