തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നി; ട്രോളുകൾ കൈകാര്യം ചെയ്തതിനെ കുറിച്ച് പ്രിയ വാര്യർ
text_fieldsഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിന് അകത്തും പുറത്തും ഒരുപോലെ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ആരാധകരെ സ്വന്തമാക്കിയത് പോലെ വിമർശകർക്കും കുറവൊന്നുമില്ലായിരുന്നു. രൂക്ഷമായ സൈബർ ആക്രമണത്തിനും താരം ഇരയാകേണ്ടി വന്നു. ഇപ്പോഴിതാ ട്രോളുകളേയും വിമർശനങ്ങളേയും നേരിട്ടതിനെ കുറിച്ച് പറയുകയാണ് താരം.
തുടക്കത്തിൽ ട്രോളുകളും മോശം കമന്റുകളും ഏറെ വേദനിപ്പിച്ചെങ്കിലും പിന്നീട് അത് ശീലമായി. പിന്നീട് അത് അവഗണിക്കാൻ തുടങ്ങിയെന്നും പ്രിയ വാര്യർ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ട്രോളുകളും നെഗറ്റീവ് കമന്റുകളും സിനിമ മേഖലയുടെ ഭാഗമാണ്. ഓരോ നടനും നടിയും അനുദിനം അവയിലൂടെ കടന്നു പോകുന്നുണ്ട്. തുടക്കത്തിൽ ഇത്തരത്തിലുള്ള കമന്റുകളും ട്രോളുകളും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് അത് ശീലമാക്കുകയും അവഗണിക്കാൻ തുടങ്ങിയെന്നും പ്രിയ വാര്യർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ ഏകദേശം 7.2 മില്യൺ ഫോളോവേഴ്സുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.