25ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്; ഇഷ്ടം ലണ്ടനോട്, യാത്ര അനുഭവം പങ്കുവെച്ച് പ്രിയ അഹൂജ
text_fieldsയാത്ര വിശേഷം പങ്കുവച്ച് നടി പ്രിയ അഹൂജ. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതിനോടകം 25ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും മറക്കാനാവാത്ത നിരവധി ഓർമകളുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സന്ദർശിക്കാൻ ഏറ്റവും താൽപര്യമുളള സ്ഥലം ലണ്ടനാണെന്നും താരം വ്യക്തമാക്കി.
'പൂർണ്ണമായും ഒഴിവുസമയങ്ങളിൽ മാത്രമാണ് യാത്ര നടത്തുന്നത്. ഇതിനോടകം തന്നെ 25 ൽ പരം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഓരേ രാജ്യങ്ങളും മറക്കാനാവാത്ത ഓർമകളാണുള്ളത്'; പ്രിയ പറഞ്ഞു.
ഇന്ത്യക്കാരി എന്ന നിലയിൽ മികച്ച സ്വീകാര്യതായണ് ഓരോ രാജ്യത്ത് നിന്നും ലഭിക്കുന്നത്. മറ്റേതൊരു രാജ്യത്തേയും പോലെ ഇന്ത്യ നൽകുന്ന ഊഷ്മളതയും സ്നേഹവും ആയിരിക്കണം അതിന് കാരണം. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യത്തിലും സഹായിക്കാൻ 24-7 വരെ ആളുകളുണ്ട്'; താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

