പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന 'ഭ്രമം' ചിത്രീകരണം തുടങ്ങി
text_fieldsകൊച്ചി: രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഭ്രമം' സിനിമയുടെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
എ. പി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും വ്യത്യസ്ഥ വേഷത്തിലെത്തുന്നു.
തിരക്കഥ,സംഭാഷണം-ശരത് ബാലന്‍, ലൈൻ പ്രൊഡ്യുസര്‍-ബാദുഷ എന്‍. എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്, കല-ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസെെനര്‍-അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി. കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റിൽ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷെെന്‍, പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്സണ്‍, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

