ഇന്ത്യയിലെ ആദ്യ മുഴുനീള വിർച്വൽ സിനിമയുമായി പൃഥ്വിരാജ് പ്രൊഡക്ഷൻ
text_fieldsസിനിമകൾ വമ്പൻ സെറ്റുകളിൽ നിന്ന് സ്റ്റുഡിയോകളിലേക്ക് മടങ്ങുമെന്ന സൂചന നൽകി ഇന്ത്യയിലെ ആദ്യ മുഴുനീള വിർച്വൽ മൂവി റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ് പ്രൊഡക്ഷനാണ് സിനിമ നിർമിക്കുന്നത്. നടൻ പൃഥ്വിരാജാണ് സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഹോളിവുഡ് ചിത്രങ്ങളായ അവതാർ, റെഡി പ്ലെയർ വൺ എന്നിവയുടെ മാതൃകയിലാണ് വിർച്വൽ സിനിമ ഒരുക്കുന്നത്. നവാഗതനായ ഗോകുൽരാജ് ഭാസ്കറാണ് ആശയവും സംവിധാനവും നിർവഹിക്കുന്നത്. വി.എഫ്.എക്സ് വിദഗ്ധനാണ് ഗോകുൽ. പീരീഡ് ഡ്രാമ വിഭാഗത്തിൽപെടുത്താവുന്ന സിനിമ പുരാണ കഥയെ ആസ്പദമാക്കിയാണ് എടുക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അണിയറക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ല.
.'ഒന്നാമതായി, വ്യത്യസ്തതക്കാണ് ഞങ്ങൾ മുൻതൂക്കം നൽകുന്നത്. ഇപ്പോൾ നമ്മുക്ക് കുറഞ്ഞ ചിലവിൽ സാങ്കേതികവിദ്യ ലഭ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിനിമ പുറത്തിറക്കാൻ അത് സഹായിക്കും. വിർച്വൽ സിനിമയിൽ നിയന്ത്രിത പരിതസ്ഥിതിയിലാണ് ചിത്രീകരണം നടക്കുന്നത്. അതിനാൽ ചിലവ് കുറക്കാനാവും'-ഗോകുൽരാജ് പറയുന്നു.
'കേരളത്തിലെ ഐതീഹ്യമാണ് ചിത്രത്തിെൻറ ആശയം. ഇതൊരു പീരിയഡ് ഫിലിമാണ്. പാട്ടുകളും ആക്ഷൻ സീക്വൻസുകളുമുള്ള എൻറർടെയിനറായിരിക്കും ഇത്'-അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.