Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടിടി റിലീസിലും തരംഗമായി പൃഥ്വിരാജിന്റെ 'ഖലീഫ'; ഇന്ത്യയിൽ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്ത്

text_fields
bookmark_border
ഒടിടി റിലീസിലും  തരംഗമായി പൃഥ്വിരാജിന്റെ ഖലീഫ; ഇന്ത്യയിൽ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്ത്
cancel

കൊച്ചി: പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം 'ഖലീഫ' ഒടിടി പ്ലാറ്റ്‌ഫോമിലും വൻ വിജയമായി മുന്നേറുന്നു. തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആമസോൺ പ്രൈം ഇന്ത്യയുടെ ട്രെൻഡിങ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയരാൻ ഖലീഫയ്ക്ക് സാധിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ തെന്നിന്ത്യൻ, ഉത്തരേന്ത്യൻ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ചിത്രം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തിയേറ്റർ റിലീസിൽ ആഗോളതലത്തിൽ 50 കോടി രൂപയിലധികം കളക്ഷൻ വാരിക്കൂട്ടിയാണ് ചിത്രം ചരിത്രമെഴുതിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 14.5 കോടി രൂപ കലക്ഷൻ നേടി ഗംഭീര ഓപ്പണിങ് സ്വന്തമാക്കാൻ ഖലീഫയ്ക്ക് സാധിച്ചിരുന്നു. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഒടിടിയിലും ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് പൃഥ്വിരാജ് സുകുമാരന്റെ മികച്ച ആക്ഷൻ പ്രകടനമാണ്. മാമ്പറക്കൽ ആമിർ അലി എന്ന മാസ് നായക കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഒപ്പം മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ മാമ്പറക്കൽ അഹമ്മദ് അലി എന്ന അതിഥി വേഷത്തിലും, ടോവിനോ തോമസ് ഐവർ അലക്സാണ്ടർ എന്ന മറ്റൊരു ശ്രദ്ധേയമായ അതിഥി കഥാപാത്രമായും എത്തിയത് ചിത്രത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. ഈ സൂപ്പർതാരങ്ങളുടെ ഒരേ ഫ്രെയിമിലുള്ള സാന്നിധ്യം സിനിമാപ്രേമികളെ ഒരുപോലെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മാസ് സിനിമകളെയും ആക്ഷൻ ചിത്രങ്ങളെയും സ്നേഹിക്കുന്ന യുവപ്രക്ഷകരും ഒപ്പം കുടുംബപ്രക്ഷകരും ഒരുപോലെ ഏറ്റെടുത്തതാണ് ഖലീഫയുടെ വിജയത്തിന് കാരണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. തിയേറ്ററുകളിലെ വിജയത്തിന് പിന്നാലെ ഒടിടി പ്രേക്ഷകരുടെയും ഹൃദയം കീഴടക്കി മുന്നേറുന്ന ഖലീഫ മലയാള സിനിമാലോകത്തിന് മറ്റൊരു അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഒടിടി റിലീസിലും തരംഗമായി പൃഥ്വിരാജിന്റെ 'ഖലീഫ'; ഇന്ത്യയിൽ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്ത്
Next Story