Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് പിറന്നാൾ ആശംസകൾ; അല്ലിക്ക് ആശംസകളുമായി പൃഥ്വി

text_fields
bookmark_border
ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് പിറന്നാൾ ആശംസകൾ; അല്ലിക്ക് ആശംസകളുമായി പൃഥ്വി
cancel

എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതക്ക് ആശംസകളുമായി മലയാളത്തിന്റെ യുവസൂപ്പർതാരം പൃഥ്വിരാജ്. 'ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്, മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്സ്', എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് അല്ലിക്ക് പിറന്നാള്‍ ആശംകള്‍ നേര്‍ന്നത്.

അല്ലിയും ഭാര്യ സുപ്രിയയും പൃഥ്വിരാജും ഒരുമിച്ചു നില്‍ക്കുന്ന കുടുംബ ഫോട്ടോയും അല്ലിയുടെ തന്നെ ഒരു ഡെസേര്‍ട്ട് ചിത്രവും കുറിപ്പിനോടൊപ്പം പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. കൂടെ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും പൃഥ്വിരാജ് ആശംസകളും നേര്‍ന്നു. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്‍റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോന്‍റെയും വിവാഹം. 2014 ലായിരുന്നു മകള്‍ അലംകൃതയുടെ ജനനം.

പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്, മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്സ്. ചോദ്യങ്ങള്‍ ഉയര്‍ത്തിയും സാഹസികത കാണിച്ചും നീയുള്ള ലോകത്തെ ഇനിയും സ്നേഹിച്ച് മുന്നേറട്ടെയെന്ന് പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു. നീ ആയി തീര്‍ത്ത ആ കുഞ്ഞുമനുഷ്യനില്‍ അഭിമാനിക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ ആഹ്ളാദമാണ്. സന്തോഷ നിറഞ്ഞ എട്ടാം ജന്മദിനം അല്ലി. അല്ലിയുടെയും സുപ്രിയയുടെയും എന്‍റെയും ഓണാശംസകൾ എല്ലാവര്‍ക്കും നേരുന്നു!


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prithviraj wishes daughter Alankrita on 8th birthday
Next Story