Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാജോൾ നായിക; കരൺ ജോഹറിന്റെ ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജും?

text_fields
bookmark_border
Prithviraj Sukumaran joins Kajol and Ibrahim Ali Khan in Karan Johar’s next production
cancel

ഒരു ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡ് ചിത്രവുമായി എത്തുകയാണ് പൃഥ്വിരാജ്. കാജോൾ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളായി എത്തുന്ന ചിത്രത്തിലൂടെയാണ് നടന്റെ മടങ്ങി വരവ്. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

താരപുത്രൻ ഇബ്രാഹിം അലിഖാന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. പൃഥ്വിരാജ്, കാജോൾ, ഇബ്രാഹിം എന്നിവർ അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള കൂടുതൽ വിവരം പുറത്ത് വിട്ടിട്ടില്ല.

മലയാളത്തിൽ മാത്രമല്ല മറ്റുഭാഷകളിലും പൃഥ്വിരാജിന്റേതായ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കെ.ജി. എഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമായ സാലാറിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2023 സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prithviraj Sukumaran joins Kajol and Ibrahim Ali Khan in Karan Johar’s next production
Next Story