ആദ്യമായാണ് ഒരു മേയര്‍ 'രാജുവേട്ടാ' എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്- ചിരി പടർത്തി പൃഥ്വിരാജിന്റെ വാക്കുകൾ
text_fieldsസോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാട്നം ചെയ്യാൻ എത്തിയ പൃഥ്വിരാജിന്റെ വാക്കുകളാണ്. തന്റെ ജന്മനാടായ തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനത്തിനായി എത്തിയതിലുള്ള സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം നടൻ മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ജീവിതത്തിൽ ഇതാദ്യമായാണ് ഒരു മേയർ തന്നെ രാജുവേട്ട എന്ന് വിളിച്ച് കൊണ്ട് പരിപാടിക്ക് ക്ഷണിക്കുന്നതെന്നായിരുന്നു നടൻ പറഞ്ഞത്. കൂടാതെ സ്വന്തം നാട്ടിൽ ഒരു ഉദ്ഘാടനത്തിനെത്തിയതിന്റെ സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ചടങ്ങിൽ പഴയ ഓർമകളും പൃഥ്വിരാജ് പങ്കുവെക്കുന്നുണ്ട്.
എല്ലാവരും സ്വന്തം നാട്ടിൽ പോകുമ്പോൾ സ്ഥിരം പറയുന്ന ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോഴുള്ള സന്തോഷം എന്നത്. എന്നാൽ എന്നെ സംബന്ധിച്ചുള്ള യഥാർഥ സന്തോഷം മറ്റൊന്നാണ്. പണ്ട് പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേക്കോട്ട വരെയുള്ള റോഡിലാണ് സ്ഥിരം ചെക്കിങ് നടക്കുന്നത്. പണ്ടൊക്കെ പല തവണ സ്പിഡിൽ പോയതിന്റെ പേരിൽ പിടിച്ചു നിർത്തിയിട്ടുണ്ട്. ആ വഴിയിലെ ചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് പ്രത്യേക സന്തോഷമാണ്- പൃഥ്വിരാജ് പറഞ്ഞു.
ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിന് അഭിനന്ദനം അറിയിക്കുന്നു. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന ഞാൻ, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷേ തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. 'കാപ്പ' എന്ന എന്റെ പുതിയ സിനിമയില്‍ എന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു- പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.