Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാൽ ചിത്രം എമ്പുരാൻ ഉടൻ; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പൃഥ്വിരാജ്....

text_fields
bookmark_border
ആഗസ്റ്റ് 17 ന് വൈകുന്നേരം 4 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം
Prithviraj Sukumaran About Mohanlal movie  L2: Empuraans New announcement
cancel

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. 2019 ൽ പുറത്ത് ഇറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി എമ്പുരാൻ ടീം എത്തിയിരിക്കുകയാണ്. നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വിവരം പങ്കുവെച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ടീം L2E ( ലൂസിഫർ 2) എന്ന് കുറിച്ച് കൊണ്ടാണ് മോഹൻലാലിനോടൊപ്പമുള്ള ചിത്രം പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ലാലേട്ടനോടൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും ചിത്രത്തിലുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ലാലേട്ടനെ സന്ദർശിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിനെ കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് 17 ന് വൈകുന്നേരം 4 മണിക്ക് ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കാത്തിരിക്കാനും ആന്റണി പെരുമ്പാവൂർ അറിയിച്ചിട്ടുണ്ട്. എമ്പുരാൻ ടീമിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. ആക്ഷൻ ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ചിത്രമാണ് റാം. തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് നായിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prithviraj Sukumaran About Mohanlal movie L2: Empuraan's New announcement
Next Story