Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചവരാണ് ഇല്ലാതായത്; കരിപ്പൂർ, രാജമല ദുരന്തങ്ങളിൽ ആദരാഞ്ജലിയർപ്പിച്ച് പൃഥ്വിരാജ്

text_fields
bookmark_border
ക്യാപ്റ്റൻ ഡി.വി. സാത്തെയെ വ്യക്തിപരമായി അറിയാമെന്നതിൽ അഭിമാനിക്കുന്നു
സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചവരാണ് ഇല്ലാതായത്; കരിപ്പൂർ, രാജമല ദുരന്തങ്ങളിൽ ആദരാഞ്ജലിയർപ്പിച്ച് പൃഥ്വിരാജ്
cancel

കോഴിക്കോട്: കരിപ്പൂർ, രാജമല ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ച് നടൻ പൃഥ്വിരാജ്. സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചവരാണ് ഇല്ലാതായത്. ആ നടുക്കം തനിക്ക് കുടഞ്ഞുമാറ്റാൻ കഴിയുന്നില്ലെന്നും താരം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കേരളത്തിന്‌ ഇത് ദുഃഖഭരിതമായ ഒരു ദിവസമാണ്. നമ്മളിൽ ഭാഗ്യമുള്ള പലരും, നമുക്കറിയാമായിരുന്ന ഒരു ലോകത്തിലേക്ക് തിരിച്ചു പോകാൻ കാത്തിരിക്കുമ്പോൾ, സന്തോഷഭരിതമായ ഒരു നാളെയെ പ്രതീക്ഷിച്ച പലർക്കും ആ പ്രത്യാശ ഇല്ലാതായി എന്ന ചിന്ത എനിക്ക് കുടഞ്ഞെറിയാൻ പറ്റുന്നില്ല. ഇതിനെ മറികടന്ന് മുന്നോട്ടുപോകാനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കട്ടെ. രാജമലയിലും കോഴിക്കോട്ടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും സ്നേഹിതരോടും അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു -പൃഥ്വിരാജ് പറഞ്ഞു.

കരിപ്പൂരിലെ വിമാന ദുരന്തത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ ഡി.വി. സാത്തെയെ വ്യക്തിപരമായി അറിയാമെന്നതിൽ അഭിമാനിക്കുന്നു. നമ്മുടെ സംഭാഷണങ്ങൾ എന്നുമോർക്കുമെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ എഴുതി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story