Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

' K For...?' 'ഗുരുവായൂരമ്പല നടയിൽ', രസകരമായ വിഡിയോയുമായി അജു വർഗീസ്

text_fields
bookmark_border
Prithviraj and Basil Joseph movie Guruvayoor Ambalanadayil Promo Video  viral
cancel

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം മെയ് 16 നാണ് തിയറ്ററുകളിലെത്തുന്നത്.

കോമഡി- എന്റർടൈനർ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ രസകരമായ പ്രൊമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അജു വർഗീസാണ് വിഡിയോയുള്ളത്. പാട്ടിന്റെ വരികൾ നൽകുമ്പോൾ ചിത്രത്തിന്റെ സ്ക്രിപ്റ്റാണെന്ന് അജു തെറ്റിദ്ധരിക്കുന്നു. ധ്യാൻ ശ്രീനിവാസനെ പോലെ ഇന്റർവ്യൂയിൽ വന്നിരുന്ന് സിനിമയുടെ കഥയൊന്നും പറയില്ലെന്ന് പറയുന്ന അജു അവസാനമാണ് പാട്ടു പാടാനാണ് സമീപിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു എന്നിവരാണ് മറ്റു താരങ്ങൾ.

ദീപു പ്രദീപ് ആണ് തിരക്കഥയൊരുക്കുന്നത്. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്. ചിത്രത്തിൽ ‘കൃഷ്ണ കൃഷ്ണ..’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നത് അജു വർഗീസാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prithviraj and Basil Joseph movie Guruvayoor Ambalanadayil Promo Video viral
Next Story