Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

text_fields
bookmark_border
prithwiraj family
cancel

കൊച്ചി: മകൾ അലംകൃതയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്ന് മാതാപിതാക്കളായ പൃഥ്വിരാജും സുപ്രിയ മേനോനും. 'അല്ലി പൃഥിരാജ്' എന്ന പേരിലാണ് അക്കൗണ്ട്. പൃഥിരാജും സുപ്രിയയുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും ബയോയില്‍ പറയുന്നു. വ്യാജ അക്കൗണ്ടിനെതിരെ രംഗത്തു വന്നിരിക്കുകയാണ് പൃഥിരാജും സുപ്രിയയും ഇപ്പോള്‍.

അക്കൗണ്ട് മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് പറഞ്ഞു.

' ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,' പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story