'പ്രിൻസ് ആൻഡ് ഫാമിലി' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?
text_fieldsദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' ഒ.ടി.ടിയിലേക്ക്. സീ5-ലൂടെയാണ് ഒ.ടി.ടിയിലെത്തുക. ജൂൺ 20 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത 'പ്രിൻസ് ആൻഡ് ഫാമിലി' ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ്.
കോമഡിക്ക് പ്രാധാന്യം നൽകിയ 'പ്രിൻസ് ആൻഡ് ഫാമിലി' മേയ് ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. രെണ ദിവെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.