Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രിയദർശന്​ വേണ്ടി...

പ്രിയദർശന്​ വേണ്ടി ബോക്​സിങ്​ ഗ്ലൗസണിഞ്ഞ്​ മോഹൻലാൽ; ചിത്രങ്ങൾ ​ൈവറൽ

text_fields
bookmark_border
mohanlal boxing
cancel

കഥാപാത്രത്തിന്‍റെ പൂർണതക്ക്​ വേണ്ടി മേക്കോവറുകൾ നടത്താൻ മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്​ ഒരു മടിയുമില്ല. അടുത്ത കാലത്ത്​ താരം ഫിറ്റ്​നെസുമായി ബന്ധപ്പെട്ട്​ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായിരുന്നു​. 60ാം വയസിലും ലാലേട്ടൻ ആരോഗ്യ സംരക്ഷണത്തിന്​ കാണിക്കുന്ന അർപ്പണബോധം യുവാക്കൾക്കും പ്രചോദനമാണ്​​.

അത്തരത്തിൽ ലാലേട്ടന്‍റെ പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവു​കയാണ്​. ബോക്​സിങ്​ ഗ്ലൗസണിഞ്ഞ്​ കിടിലൻ ലുക്കിലെത്തുന്ന ലാലിന്‍റെ ഫോ​ട്ടോയാണ്​ വൈറലായത്​.

ബോക്​സിങ് ചാമ്പ്യനായ എത്തുന്ന പുതിയ പ്രിയദർശൻ ചിത്രത്തിനായാണ്​ മോഹൻലാലിന്‍റെ തയാറെടുപ്പുകളെന്നാണ്​ റിപ്പോർട്ടുകൾ. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ്​ ഉടനുണ്ടാകും.

പ്രിയദർശൻ സംവിധാനം ചെയ്​ത 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ബി. ഉണ്ണികൃഷ്​ണൻ സംവിധാനം ചെയ്​ത 'ആറാട്ട്​' എന്നിവയാണ്​ മോഹൻലാലിന്‍റെ റിലീസ്​ ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. പൃഥ്വിരാജിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'ബ്രാ ഡാഡി'യിലാണ്​ മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്​.

ദൃശ്യം -2ന്​ ശേഷം ജീത്തു ജോസഫുമായി വീണ്ടും കൈകോർക്കുന്ന 'ട്വൽത്ത്​ മാൻ' എന്ന ചിത്രവും മോഹൻലാലി​േന്‍റതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingMohanlalpriyadarshansports movie
News Summary - preparing for Priyadarshan's sports movie Mohanlal's boxing photo viral
Next Story