Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസ് ക്യാമ്പിൽ ഒരു പ്രണയകഥ; ‘പ്രേംപാറ്റ’ നവംബർ 27 ന്

text_fields
bookmark_border
https://www.madhyamam.com/tags/new-release
cancel

കോളജ് എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമ ‘പ്രേംപാറ്റ’ നവംബർ 27 ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളക്കു ശേഷം മോളിവുഡിൽ നിന്നും വരുന്ന കാമ്പസ് പ്രണയ ചിത്രമാണ് ‘പ്രേംപാറ്റ’.

ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു., റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയെ അണിനിരത്തി പുറത്തിറങ്ങിയ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചു.

കൂടാതെ നാൽപതോളം പുതുയുവ മുഖങ്ങളും സിനിമയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു.

ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’. മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം. കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസുമാണ്.

സ്റ്റണ്ട് -കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ -അനീസ് നാടോടി, കോസ്റ്റ്യൂം -സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഒമർ നവാസി, മേക്കപ്പ് -സുധി സുരേന്ദ്രൻ, നൃത്തസംവിധാനം -പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ -ശ്രീജു എസ്., സൗണ്ട് ഡിസൈനർ -വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ -അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് -സുഹൈൽ എം, വി.എഫ്.എക്സ് -എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി -മാഡിസം ഡിജിറ്റൽ, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story