Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘പ്രേംപാറ്റ'...

‘പ്രേംപാറ്റ' തിയറ്ററുകളിലേക്ക്...ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
‘പ്രേംപാറ്റ തിയറ്ററുകളിലേക്ക്...ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി
cancel

ഒരു കോളജ് എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയ സിനിമയായ 'പ്രേംപാറ്റ' തിയറ്ററുകളിലേക്ക്. ഈ വർഷം ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചുള്ള അനൗൺസ്മെന്റ് പോസ്റ്റർ അണിയറ​പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ലുക്ക് പുറത്തുവിട്ടാണ് സ്‌റ്റുഡിയോ ഔട്ട്സൈഡേഴ്‌സ് റിലീസ് പ്രഖ്യാപിച്ചത്.

ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’. മലയാളി ആഘോഷിച്ച കഞ്ചാവ് പോലെയുള്ള പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തന്റെ എഴുത്തുകൾ കൊണ്ട് വായനക്കാരെ ത്രില്ലടിപ്പിക്കുന്ന ലിജീഷ് കുമാറും മികച്ച സംവിധായകനെന്ന് ഇതിനോടകം തെളിയിച്ച ആമിർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് 'പ്രേംപാറ്റ'യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്.

സന്തോഷ് ട്രോഫി, പൂച്ച സർ തുടങ്ങിയ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്ക് പിന്നാലെയാണ് ജോമോൻ ജ്യോതിറിൻ്റെ പുതിയ മുഖവുമായി 'പ്രേംപാറ്റ'യുടെ പോസ്റ്ററും പുറത്തു വന്നിരിക്കുന്നത്. വാഴ 2 വിന്റെ വലിയ വിജയത്തിന് ശേഷം യുവത്വത്തിന്റെ ഇഷ്ടതാരമായി ജോമോൻ മാറിയിട്ടുണ്ട്. ജോമോൻ ജ്യോതിറിനെ കൂടാതെ വലിയ ഒരു താരനിര തന്നെ പ്രേംപാറ്റയിലുണ്ട്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു കാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവിട്ട പോസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററിനെ ഇളക്കി മറിക്കാൻ പോകുന്ന ഒരു പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറായാവും 'പ്രേംപാറ്റ' ഒക്ടോബറിൽ വരുന്നത്. പ്രേമത്തിന്റെ മാസം ഇനി മുതൽ ഒക്ടോബറാണ് എന്ന പ്രയോഗവും ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ്, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റെ, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയുടെ തുടർച്ചയായാണ് 'പ്രേംപാറ്റ’യെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമാതാവ് കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം- രെണദിവ, എഡിറ്റിങ്- ആകാശ് ജോസഫ് വർഗീസ്. കലൈ കിങ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയും കോസ്റ്റ്യൂം സമീറ സനീഷുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഒമർ നവാസി, മേക്കപ്പ് - സുധി സുരേന്ദ്രൻ, നൃത്തസംവിധാനം- പ്രസന്ന മാസ്റ്റർ, സൗണ്ട് ഡിസൈനർ- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുല, ചീഫ് അസോസിയേറ്റ്- സുഹൈൽ എം, വി.എഫ്.എക്സ്- മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, സ്പെഷ്യൽ എഫക്റ്റ്സ്- ഗണേഷ് ഗംഗാധരൻ, സ്റ്റിൽസ്- സെറീൻ ബാബു, അമൽ സി സദർ, പബ്ലിസിറ്റി- മാഡിസം ഡിജിറ്റൽ, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഓ മഞ്ജു ഗോപിനാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieMovie NewsNew MovieMovie Releaseentertainment
News Summary - ‘Prempata’ to hit theaters; film's release announcement poster out
Next Story