Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്ക്കൊപ്പം മമിത ബൈജുവും; 'ദളപതി 69'ല്‍ സുപ്രധാന വേഷം

text_fields
bookmark_border
Premalu actress Mamitha Baiju in Vijay’s next?
cancel

പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമാവുകയാണ് വിജയ്. ദളപതി 69 ആയിരിക്കും താരത്തിന്റെ ഒടുവിലത്തെ ചിത്രം. എച്ച് വിനോദ് ആണ് സിനിമസംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്തു വരുന്നത്. ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ഒരു സുപ്രാധന റോളിലായിരിക്കും മമിത എത്തുകയെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട്. എച്ച് വിനോദും വിജയ്‌യും ചേര്‍ന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ ചെന്നൈയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലുക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' ആണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സെപ്തംബര്‍ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിദ്ധാര്‍ഥ ആണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Premalu actress Mamitha Baiju in Vijay’s next?
Next Story