Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർവതി പൊലീസ് വേഷത്തിലെത്തിയ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പുറത്ത്

text_fields
bookmark_border
Parvathy Thiruvothu and Mathew Thomas starring in the investigative thriller Prathama Drishtya Kuttakar
cancel

പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തി തിയേറ്ററുകളിൽ വിജയം കൈവരിച്ച 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഷഹദ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിച്ചിരിക്കുന്നത്.

കരിയറിൽ ആദ്യമായി പാർവതി പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന നിർണായക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ആർ. ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ക്യാമറ റോബി രാജും എഡിറ്റിംഗ് ചമൻ ചാക്കോയുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദ് ആണ്.

ചിത്രം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 9 മുതൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prathama Drishtya Kuttakar OTT Release: Parvathy Thiruvothu Starrer Investigative Thriller Sets Streaming Date on Netflix
Next Story