ആദ്യമായി അഭിനയിച്ച മലയാള ചിത്രത്തിന്‍റെ റിലീസിന് മുമ്പേ മരണത്തിന് കീഴടങ്ങി പ്രശാന്ത് തമാങ്; 'തിമിംഗല വേട്ട' ഏപ്രിലിൽ തിയറ്ററുകളിലേക്ക്
text_fieldsവി.എം.ആർ ഫിലിംസിന്‍റെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്. സജിമോൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രിൽ റിലീസായാണ് ചിത്രം എത്തുന്നത്.
പാതാൾ ലോക് എന്ന് എന്ന വെബ് സീരിയസിലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാങ് ആദ്യമായി അഭിനയിച്ച മലയാള ചിത്രമാണ് തിമിംഗലവേട്ട. എന്നാൽ സിനിമയുടെ റിലീസിന് മുമ്പേ പ്രശാന്തിനെ മരണം കവർന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസ്സിലായിരുന്നു പ്രശാന്തിന്‍റെ മരണം. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയിയായിരുന്നു തമാങ്.
മണിയൻപിള്ള രാജു, രമേശ് പിഷാരടി, കോട്ടയം രമേശ്, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ദിപു കരുണാകരൻ, ബാലാജി ശർമ, ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തു കൊണ്ടും സമകാലിക പ്രസക്തമാണ്. ഛായാഗ്രഹണം -അൻസാർഷാ, സംഗീതം -ജയ് സ്റ്റെലർ, ബിജിബാൽ, എഡിറ്റിങ് -ശ്യാം ശശിധരൻ, ഗാനരചന -ഹരിനാരായണൻ, മുത്തു, സിദ്ദിഖ്. കോസ്റ്റ്യൂം -അരുൺ മനോഹർ, മേക്കപ്പ് -റോണക്സ് സേവ്യർ, പി.ആർ.ഒ -ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

