Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആളൊഴിഞ്ഞ...

ആളൊഴിഞ്ഞ കെട്ടിടത്തിന് മുന്നിലുള്ള ബഞ്ചിൽ സുഖ നിദ്ര; ഇത് പ്രണവ് മോഹൻലാലോ!

text_fields
bookmark_border
pranav Mohanlals slept In  Bench, picture, Went Viral
cancel

സിനിമയൽ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ പ്രണവ് മോഹൻലാൽ ചർച്ചാ വിഷയമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് യാത്രകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പ്രണവ് മോഹൻലാലിന്റെ ഒരു യാത്രാ ചിത്രമാണ്. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്

പ്രണവ് തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്പെയിനിൽ നിന്നുള്ള ചിത്രമാണിതെന്നാണ് സൂചന. ദിവസങ്ങൾക്ക് മുൻപ് സ്പെയിനിൽ നിന്നുള്ള മറ്റൊരു താരം പങ്കുവെച്ചിരുന്നു.

പഴക്കം ചെന്ന ഒരു വലിയ കെട്ടിടത്തിന് മുന്നിലുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങുന്നചിത്രമാണിത്. ട്രാവൽ ബാഗിൽ തലവെച്ചാണ് സുഖനിദ്ര. തൊപ്പി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വളരെ ലളിതമായ മനുഷ്യൻ, നൻപകൽ നേരത്തെ മയക്കം, തുടങ്ങി കമന്റുകളാണ് ലഭിക്കുന്നത്.

ഈ അടുത്ത സമയത്താണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. 1.4 മില്യാൺ ഫോളോവേഴ്സുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlal
News Summary - pranav Mohanlal's slept In Bench, picture, Went Viral
Next Story