'പ്രകാശൻ പറക്കട്ടെ'-ഒഫിഷ്യൽ പോസ്റ്റർ ഇറങ്ങി
text_fieldsദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ പോസ്റ്റർ റിലീസായി. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസൻ ആണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ധ്യാനിൻെന്‍റ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്‍റെ ആദ്യ ചിത്രമാണിത്. ഫന്‍റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്ടെയ്ൻമെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് നിർമാണം.
മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ചായാഗ്രഹണം-ഗുരു പ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി.എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി., പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജോസ്, അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്, അസിസ്റ്റന്‍റ് ഡയറക്ടര്‍-ഷറഫുദ്ദീന്‍, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്‍, സൗണ്ട്-സിങ്ക് സിനിമ, ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ ടി.എസ്, ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂർ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

