Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കേരളം അതിന്റെ...

'കേരളം അതിന്റെ അഖണ്ഡതക്കായി പോരാടുമ്പോൾ സവർക്കർമാർ പിൻവാങ്ങുന്നു'; ദി കേരള സ്റ്റോറി 2വിനെ വിമർശിച്ച് പ്രകാശ് രാജ്

text_fields
bookmark_border
The Kerala Story 2 poster, Prakash Raj
cancel
camera_alt

ദി കേരള സ്റ്റോറി 2 പോസ്റ്റർ, പ്രകാശ് രാജ് 

കൊച്ചി: റിലീസിന് തൊട്ടുമുമ്പ് വലിയ നിയമകുരുക്കിലായിരിക്കുകയാണ് 'ദി കേരള സ്റ്റോറി 2' എന്ന സിനിമ. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഹൈക്കോടതിയിൽ പ്രത്യേക പ്രദർശനം നടത്തണമെന്ന ഉത്തരവ് വന്നതിന് പിന്നാലെ, ടീസർ പിൻവലിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം കോടതിയിൽ പ്രദർശിപ്പിക്കാൻ തങ്ങൾ തയ്യാറല്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി.

അതേസമയം സിനിമയുടെ ടീസർ പിൻവലിച്ചതിനെ പരിഹസിച്ച് നടൻ പ്രകാശ് രാജ് രംഗത്തെത്തി. 'കേരളം അതിന്റെ അഖണ്ഡതക്കായി പോരാടുമ്പോൾ സവർക്കർമാർ പിൻവാങ്ങുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്. എന്നാൽ പ്രകാശ് രാജിന്റെ ഇത്തരം പ്രസ്താവനകൾ സഭ്യമായ സമൂഹത്തിന് നിരക്കാത്തതാണെന്ന് സംവിധായകൻ കാമാഖ്യ നാരായണ സിങ് കുറ്റപ്പെടുത്തി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

സിനിമക്ക് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണ്ണായക നീക്കങ്ങൾ. ചിത്രത്തിന്റെ പേരും ഉള്ളടക്കവും കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഹരജിയിൽ പറയുന്നു. സിനിമയിലെ കഥ നടക്കുന്നത് ഉത്തരേന്ത്യയിലാണെങ്കിലും 'കേരള സ്റ്റോറി' എന്ന പേര് നൽകി സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് ഹരജിക്കാരൻ ആരോപിച്ചു.

കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു. പ്രണയം നടിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നു എന്ന പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമാതാക്കളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsPrakash RajCriticizeThe Kerala Story
News Summary - Prakash Raj criticizes The Kerala Story 2
Next Story