Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രഭുദേവ സെപ്തംബറിൽ വിവാഹിതനായെന്ന് റിപ്പോർട്ട്
cancel

പ്രഭുദേവ സെപ്തംബറിൽ വിവാഹിതനായെന്ന് റിപ്പോർട്ട്

text_fields
bookmark_border
പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹചടങ്ങ്

മുംബൈ: സംവിധായകനും നടനും നൃത്ത സംവിധായകനുമായ പ്രഭുദേവ വിവാഹിതനായെന്ന് റിപ്പോർട്ട്. പ്രഭുദേവ രണ്ടാമതും വിവാഹിതനാകാൻ പോവുകയാണെന്നും സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ പ്രഭുദേവയുടെ നേരത്തേ വിവാഹം കഴിഞ്ഞുവെന്ന് ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറിൽ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. ഈ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. എന്നാൽ ഇതിനോട് പ്രഭുദേവയോ താരത്തിന്‍റെ മാനേജറോ പ്രതികരിച്ചിട്ടില്ല.

പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം നേരത്തെ വാർത്തയായതാണ്. റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. എന്നാൽ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു. പിന്നീടാണ് സഹോദരിയുടെ മകളുമായി പ്രഭുദേവ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prabhu Deva reportedly got married in September
Next Story