തിയറ്ററിൽ പതറി, ഇനി ലക്ഷ്യം ഒ.ടി.ടി; വിമർശനങ്ങൾക്കിടയിലും പ്രഭാസിന്‍റെ 'ദി രാജാ സാബ്' ഒ.ടി.ടിയിലേക്ക്
text_fieldsപ്രഭാസ് നായകനാകുന്ന 'ദി രാജാ സാബ്' നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഹൊറർ-കോമഡി ചിത്രത്തിന്‍റെ ഒ.ടി.ടി റൈറ്റ്സ് വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എപ്പോൾ വരുമെന്ന് ഉറപ്പായിട്ടില്ലെങ്കിലും ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി ഒമ്പതിനായിരുന്നു രാജാ സാബിന്‍റെ വേൾഡ് വൈഡ് റിലീസ്. ഇതിനിടെ ചിത്രത്തിന്റെ വമ്പൻ ബജറ്റിനെയും അഭിനേതാക്കളുടെ പ്രതിഫലത്തെയും കുറിച്ചുള്ള ചർച്ചകളും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 400 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ദി രാജാ സാബ് നിർമിച്ചിരിക്കുന്നതെന്ന് സന്ദീപ് റെഡ്ഡി വംഗ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ പ്രഭാസിന്റെ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ വലിയ വിമർശനവുമായാണ് എത്തുന്നത്. കഥയുടെ മേക്കിങ്ങിന്റെ നിലവാരക്കുറവ് ആളുകൾ എടുത്തു പറയുന്നുണ്ട്. പല രംഗങ്ങളിലും പ്രഭാസിന്റെ തല വരെ വി.എഫ്.എക്സ് വെച്ച് വെട്ടി ചേർത്തിരിക്കുകയാണെന്നും പ്രേക്ഷകർ വിലയിരുത്തി. മോശം പ്രതികരണങ്ങൾക്കിടെ ആദ്യ ദിനത്തിൽ 45കോടിയുടെ ബോക്സ് ഓഫിസ് കലക്ഷൻ രാജാ സാബ് നേടിയിട്ടുണ്ട്.
ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറാണ് രാജാസാബ്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് ഹൊറർ എന്‍റർടെയ്നറായ രാജാ സാബ് ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം.
പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഫാമിലി എന്‍റർടെയ്‌നറായെത്തിയ പ്രതി റോജു പാണ്ഡഗെ, റൊമാന്‍റിക് കോമഡി ചിത്രമായ മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

