പ്രഭാസിന് സർജറി! സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്
text_fieldsനടൻ പ്രഭാസ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. കാൽമുട്ടിന്റെ സർജറിയെ തുടർന്നാണ് നടൻ താൽകാലികമായി സിനിമയിൽ നിന്ന് മാറിനിൽക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് പെട്ടെന്ന് സർജറി നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രഭാസിന്റെ സർജറി വിവരം പുറത്തുവന്നതോടെ ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്ത് വേഗം സിനിമയിലേക്ക് മടങ്ങിയെത്താനാണ് ആരാധകർ പറയുന്നത്. അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ നടന്റേതായി പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് അധികം ഇടവേള എടുക്കാൻ സാധ്യതയില്ലെന്നാണ് ടോളിവുഡിൽ നിന്ന് ലഭിക്കുന്ന വിവരം.
'കല്‍ക്കി 2898 എഡി' ആണ് ഇനി പ്രദർശനത്തിനെത്തുന്ന പ്രഭാസ് ചിത്രം. നടനൊപ്പം കമല്‍ ഹാസന്‍, അമിതാഭ ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടൻ ദുൽഖർ സൽമാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് വാർത്തകൾ പുറത്തു വരുന്നുണ്ട്. കൂടാതെ കല്‍ക്കിയുടെ കേരളത്തിലെ പ്രദര്‍ശനാവകാശം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസിനാണ് എന്നുള്ള റിപ്പോർട്ടുകളും എത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.