ഷാറൂഖ് ചിത്രത്തിനൊപ്പം മത്സരിക്കാൻ പ്രഭാസും പൃഥ്വിരാജും! സലാർ റിലീസിങ് തീയതി പുറത്ത്
text_fieldsകെ.ജി.എഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ്, പൃഥ്വിരാജ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2023 ഡിസംബർ 22 നാണ് ചിത്രം ലോകമെമ്പാടുമുളള തിയറ്ററുകളിൽ എത്തുന്നത്.
അതേസമയം ഷാറുഖ് ഖാൻ ചിത്രം ഡുങ്കിയും ഇതേദിവസമാണ് തിയറ്ററുകളിൽ എത്തുന്നതെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെയാണ് പ്രശാന്ത് നീൽ ചിത്രം സലാർ തിയറ്ററുകളിൽ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സാലാറിൽ ഇരട്ട കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും റിപ്പോർട്ടുണ്ട്. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസൻ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരും സലാറിന്റെ ഭാഗമാണ്. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും.
ഹോംബാലെ ഫിലിംസിന്റെ കെജിഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് ഡിസംബർ 22-ന് സലാർ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.