'ഞാനൊരു കുട്ടിയെപ്പോലെയായി'; ആദിപുരുഷിന്റെ ടീസർ കണ്ടതിന് ശേഷമുള്ള പ്രഭാസിന്റെ പ്രതികരണം
text_fieldsആദിപുരുഷിന്റെ ടീസർ തന്നെ ത്രില്ലടിപ്പിച്ചതായി നടൻ പ്രഭാസ്. ആദ്യമായിട്ടാണ് സിനിമയുടെ ത്രി ഡി ടീസർ കാണുന്നതെന്നും ടീസർ കണ്ടപ്പോൾ താൻ കൊച്ചുകുട്ടിയെ പോലെയായെന്നും നടൻ പറഞ്ഞു. എ.എംബി സിനിമാസിൽവെച്ച് നടന്ന ടീസർ പ്രദർശനത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
'ആദ്യമായിട്ടാണ് സിനിമയുടെ ത്രിഡി പതിപ്പ് കാണുന്നത്. ടീസര്‍ കണ്ടപ്പോൾ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി. അതിഗംഭീരമായ അനുഭവമായിരുന്നു. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ തോന്നി. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ്. ഈ സിനിമ തിയറ്ററിന് വേണ്ടി ഒരുക്കിയതാണ്'- പ്രഭാസ് പറഞ്ഞു.
യൂട്യൂബിൽ റിലീസ് ചെയ്ത ടീസറിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. വി. എഫ്. എക്സിന് പ്രധാന്യം നൽകി കൊണ്ട് നിർമിക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്സിനെതിരെയാണ് വിമർശനം ഉയർന്നത്.
പ്രഭാസിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ആദിപുരുഷ്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രഭാസ് രാമനായി എത്തുമ്പോൾ ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് രാവണനായി വേഷമിടുന്നു. കൃതി സനോണ്‍ ആണ് നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ആദിപുരുഷ് എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

