Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രതിഫലം 100 കോടി!...

പ്രതിഫലം 100 കോടി! രജനിയെ മറികടന്ന്​ ഇന്ത്യയിലെ ഏറ്റവും വി​ലയേറിയ താരമായി പ്രഭാസ്?

text_fields
bookmark_border
പ്രതിഫലം 100 കോടി! രജനിയെ മറികടന്ന്​ ഇന്ത്യയിലെ ഏറ്റവും വി​ലയേറിയ താരമായി പ്രഭാസ്?
cancel

ചെന്നൈ: ​ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി 'ബാഹുബലി' താരം പ്രഭാസ്​ മാറിയെന്ന്​ റി​പ്പോർട്ടുകൾ. വൈജയന്തി മൂവിസി​െൻറ ഇനിയും ​പേരിടാത്ത ചിത്രത്തിൽ പ്രഭാസി​െൻറ പ്രതിഫലം 100 കോടിയാണെന്നാണ്​ അണിയറ സംസാരം. ഇത്​ സത്യമാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരം എന്ന പദവി സ്​റ്റൈൽ മന്നൻ രജനീകാന്തിനെ മറികടന്ന്​ പ്രഭാസ്​ സ്വന്തമാക്കും. റിലീസ്​ ചെയ്​ത അവസാന ചിത്രമായ 'ദർബാറി'ൽ 70 കോടിയായിരുന്നു രജനിയുടെ പ്രതിഫലം.

നാഗ്​ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അഭിനയിക്കാൻ 70 കോടിയും മൊഴിമാറ്റ അവകാശമായി 30 കോടിയും ​പ്രഭാസിന്​ പ്രതിഫലം ലഭിക്കുമെന്നാണ്​ അറിയുന്നത്​. ബോളിവുഡ്​ താരം ദീപിക പദുക്കോൺ ആണ്​ സിനിമയിൽ നായിക. കെ.കെ. രാധാകൃഷ്​ണ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാം' ആണ്​ പ്രഭാസ്​ ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. പൂജ ഹെഗ്​ഡെ നായികയാകുന്ന ചിത്രത്തി​െൻറ ഭൂരിഭാഗം ചിത്രീകരണവും യൂറോപ്പിലാണ്​. സുജീത്ത്​ സംവിധാനം ചെയ്​ത 'സാഹോ'യാണ്​ ഒടുവിൽ റിലീസ്​ ചെയ്​ത പ്രഭാസ്​ ചിത്രം.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthprabhasactor prabhas
Next Story