'പാസ് വേർഡ്' സിനിമയുടെ പോസ്റ്റർ പ്രകാശനം
text_fieldsജെറോമാ ഇന്‍റർനാഷണലിന്‍റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന ‘പാസ് വേർഡ്’ സിനിമയുടെ ആദ്യപോസ്റ്റർ ഐ.ജി.പി. ശ്രീജിത്ത് പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: ജെറോമാ ഇന്‍റർനാഷണലിന്‍റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന 'പാസ് വേർഡ്' സിനിമയുടെ ആദ്യപോസ്റ്റർ ഐ.ജി.പി. ശ്രീജിത്ത് പ്രകാശനം ചെയ്തു. മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോൻസി സ്കറിയയാണ് രചന നിർവ്വഹിക്കുന്നത്.
'തിരകളുടെ രഹസ്യങ്ങൾ' എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലറിലേക്ക് വഴിമാറുന്ന ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.
താരനിർണയം നടന്നുകൊണ്ടിരിക്കുന്ന പാസ് വേർഡിൽ തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം -ജിത്തു ദാമോദർ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ഗാനങ്ങൾ -ബി.കെ ഹരിനാരായണൻ, സംഗീതം -വില്യം ഫ്രാൻസിസ് , കോ-പ്രൊഡ്യൂസർ - അബ്ദുൽ ലത്തീഫ് വഡുക്കൂട്ട്, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, ഡിസൈൻ രജിൻ കൃഷ്ണൻ , പി.ആർ.ഒ -അജയ് തുണ്ടത്തിൽ.

