
പോരടിച്ച് കാളിദാസ് ജയറാമും അർജുൻ ദാസും; ആക്ഷൻ ചിത്രം ‘പോർ’ ടീസർ
text_fieldsകാളിദാസ് ജയറാമും അര്ജുന് ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പോര്’ എന്ന ആക്ഷൻ ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ദുൽഖറിനെ നായകനാക്കി ‘സോളോ’ എന്ന ചിത്രം ഒരുക്കിയ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി-തമിഴ് ദ്വിഭാഷ സിനിമയായിട്ടാണ് ‘പോർ’ എത്തുന്നത്.
ഇരുഭാഷകളിലുമുള്ള ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം ഒന്നര മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ കോളേജ് വിദ്യാര്‍ത്ഥികളായാണ് കാളിദാസും അർജുനും എത്തുന്നത്.
കോളേജിൽ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ടീസറിൽ കാണാൻ കഴിയുക. മുഴുനീള ആക്ഷൻ ചിത്രമാണ് ‘പോർ’ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ഹിന്ദിയിൽ ‘ഡങ്കേ’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാളിദാസ് ജയറാമും അര്ജുന് ദാസും തമിഴില്‍ ഒന്നിക്കുമ്പോള്‍ ഹിന്ദിയില്‍ ഹര്ഷവര്ദ്ധന് റാണെയും ഇഹാന്‍ ഭട്ടുമാണ് ഒന്നിക്കുന്നത്. നികിത ദത്തയും ടി.ജെ ഭാനുവുമാണ് ഹിന്ദിയില്‍ നായികമാരായെത്തുന്നത്. തമിഴിലും ടി.ജെ ഭാനു നായികാവേഷത്തിലുണ്ട്, നികിത ദത്തക്ക് പകരം സഞ്ചന നടരാജനാണ് നായികയാകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
