Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസഹോദരി ആലിയ സ്വന്തം...

സഹോദരി ആലിയ സ്വന്തം മകൾ! ആദ്യമായി പ്രതികരിച്ച് പൂജ ഭട്ട്

text_fields
bookmark_border
സഹോദരി ആലിയ സ്വന്തം മകൾ! ആദ്യമായി പ്രതികരിച്ച്  പൂജ ഭട്ട്
cancel

ടിയും സഹോദരിയുമായ ആലിയ ഭട്ടുമായി വളരെ അടുത്ത ബന്ധമാണെന്ന് പൂജ ഭട്ട്. ആലിയ തന്റെ മകളാണെന്നുളള കിംവദന്തികളോട് പ്രതികരിച്ചുകൊണ്ടാണ് സഹോദരിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞത്. ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതെന്നും തികച്ചും അസംബന്ധമാണെന്നും പൂജ പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഇത് പുതിയ കാര്യമല്ല. മറ്റൊരാളുടെ സഹോദരനെ കുറിച്ചോ സഹോദരിയെ കുറിച്ചോ അവരുടെ ബന്ധങ്ങളെ കുറിച്ചോ സംസാരിക്കുന്നത് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. ഇപ്പോൾ ഇതിനെ എങ്ങനെ നേരിടും? ഇതിനോടെല്ലാം പ്രതികരിക്കുന്നത് എന്തിനാണ്. തികച്ചും അസംബന്ധമാണ്.

ആലിയയുമായി വളരെ അടുത്ത ബന്ധമാണുളളത്. റിയാലിറ്റി ഷോയിൽ നിന്ന് പുറത്തിറങ്ങിയ ദിവസം ആലിയ എന്നെ വിളിച്ചിരുന്നു. പൂജ നിങ്ങളുമായി ഞാൻ കൂടുതൽ അടുത്തുവെന്നാണ് പറഞ്ഞത്. എല്ലാ ദിവസവും അവൾ ആ ഷോ കാണാറുണ്ടായിരുന്നു. - പൂജ വെളിപ്പെടുത്തി.

മഹേഷ് ഭട്ട്-കിരൺ ഭട്ട് ദമ്പതികളുടെ മകളാണ് പൂജ ഭട്ട്. 1972ലാണ് പൂജാ ഭട്ട് ജനിക്കുന്നത്. മഹേഷും കിരണും സ്കൂളിൽ സഹപാഠികളായിരുന്നു. ഇരുവരും വേർപിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കകം മഹേഷ് സോണി റസ്ദാനും വിവാഹിതരായി. ഈ ബന്ധത്തിൽ ഷഹീൻ ഭട്ട്, ആലിയ ഭട്ട് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മഹേഷ ഭട്ടും കുടുംബവുമായി പൂജക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ആലിയ - രൺബീർ വിവാഹത്തിന് പൂജ എത്തിയിരുന്നു.

Show Full Article
TAGS:pooja bhattAlia Bhatt
News Summary - Pooja Bhatt finally breaks silence on reports claiming Alia Bhatt is her daughter
Next Story